അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഗൗരി നന്ദയെ പ്രേക്ഷകര്‍ക്കിടയിലെ പ്രിയ താരമാക്കിയതെങ്കില്‍ പത്ത് വര്‍ഷം മുന്‍പേ സിനിമാ ഫീല്‍ഡുമായി ബന്ധമുള്ള താരമാണ് ഗൗരി നന്ദ. താന്‍ സിനിമയിലേക്ക് വരാനുണ്ടായ കാരണത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെയാണ് ഗൗരി നന്ദ നായിക എന്ന നിലയില്‍ തുടക്കം കുറിക്കുന്നത്. സുരേഷ് ഗോപിയുടെ നായിക എന്ന് കേട്ടപ്പോള്‍ വല്ലാതെ ത്രില്‍ അടിച്ചു പോയെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയതിനാല്‍ അച്ഛന്റെ സുഹൃത്തായതിനാല്‍ അവസരം ലഭിച്ചുവെന്നും ഗൗരി പറയുന്നു.
“ആദ്യ സിനിമ 2010-ലായിരുന്നു. കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി. അന്നെനിക്ക് 20 വയസ്സാണ്. ആ സിനിമയുടെ നിര്‍മ്മതാവ് അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം നായികയാകുന്നോ എന്ന് ചോദിച്ചു. സുരേഷ് ഗോപിയുടെ നായിക എന്നൊക്കെ പറയുമ്പോള്‍ ആരും കൊതിക്കുന്നതല്ലേ. ഞാന്‍ എസ് മൂളി. ആ സിനിമയ്ക്ക് ശേഷം ഇനി സിനിമ തന്നെ മതി എന്ന് തീരുമാനിച്ചു. പിന്നീട് വന്നതൊക്കെ തമിഴ് സിനിമകളാണ്. ആദ്യത്തേത് സമുദ്രക്കനി സാറിന്റെ നിമിര്‍ന്തുനില്‍ എന്ന ചിത്രം ജയം രവിയായിരുന്നു ഹീറോ. ആ ചിത്രമായിരുന്നു തമിഴിലെ ബ്രേക്ക്”. ഗൗരി നന്ദ പറയുന്നു.
Post Your Comments