Latest NewsNEWS

ജാക്കറ്റില്‍ ബോള്‍ഡ് ലുക്ക് തീര്‍ത്ത് അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ; ചിത്രങ്ങള്‍ കാണാം

ഈ ലോക്ക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമാണ് മലയാളികളുടെ പ്രിയനടി അനുശ്രീ. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. നേരത്തെ കമുകിന്‍ചേരി മോഡല്‍ ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ശേഷം നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

ജാക്കറ്റില്‍ ബോള്‍ഡ് ലുക്ക് തീര്‍ത്താണ് അനുശ്രീയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുകയാണ്. താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജാക്കറ്റില്‍ ആണ് അനുശ്രീ ബോള്‍ഡ് ലുക്ക് കൊണ്ടുവന്നിരിക്കുന്നത്. ഉള്‍വലിക്കുന്നതെന്തോ, അതില്‍ നിന്നും മോചനം നേടാന്‍ ശ്രമിക്കുന്നത് ഒരു വെല്ലുവിളിയാണെന്നാണ് താരം തന്റെ ഒരു ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

https://www.instagram.com/p/CAzrEIIJ_4a/

സുതാര്യമായ വസ്ത്രത്തില്‍ അലങ്കാര പണികള്‍ തീര്‍ത്ത ഡിസൈന്‍ ജാക്കറ്റാണ് അനുശ്രീ ധരിച്ചിരിക്കുന്നത്. പേസ്റ്റല്‍ നിറത്തിലെ വസ്ത്രങ്ങളാണ് അനുശ്രീ അണിഞ്ഞിരിക്കുന്നത്. കേശാലങ്കാരത്തിലും പ്രത്യേകതയുണ്ട്. ലൂസ് പ്ലെയ്റ്റില്‍ ചിത്രശലഭത്തിന്റെ ചെറുരൂപം തലമുടിയില്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. പ്രണവ് രാജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

https://www.instagram.com/p/CAxdtgxp5eu/

shortlink

Related Articles

Post Your Comments


Back to top button