BollywoodComing SoonLatest NewsNew ReleaseNEWS

ഒടിടി റിലീസിന് മുന്നേ 100 കോടി ക്ലബ്ബില്‍ കയറി റെക്കോര്‍ഡിട്ട് അക്ഷയ് കുമാര്‍ ചിത്രം

ലോക്ഡൗണിലും റിലീസിന് മുന്നേ റെക്കോര്‍ഡ് സൃഷ്ടിച്ച് അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ്. സാധാരണയായി ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി 60-70 കോടി രൂപ ലഭിക്കുന്നിടത്ത് ചിത്രത്തിന്റെ അവകാശത്തിനായി റെക്കോര്‍ഡ് തുകയായ 125 കോടി രൂപയാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മുടക്കിയെതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്.

ഇപ്പോള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് തീയറ്റര്‍ ഉണ്ടാവാത്തതിനാലും ഒടിടി പ്രീമിയര്‍ റിലീസ് ആയതിനാലും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് വന്‍തുക ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ മുടക്കിയിരിക്കുന്നത്.

രാഘവ ലോറന്‍സ് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച് അദ്ദേഹം തന്നെ പ്രധാന വേഷത്തിലെത്തിയ തമിഴ് ഹൊറര്‍ ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനി, തുഷാര്‍ കപൂര്‍, തരുണ്‍ അറോറ തുടങ്ങിയവരും ചിത്രത്തില്‍ വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button