ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സൈറ വസീം. കുറച്ച് നാളുകള്‍ക്ക് ശേഷം സിനിമ തന്റെ മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കി അഭിനയ ജീവിതം അവസാനിപ്പിച്ച താരത്തിനെതിരെ ഇപ്പോള്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പാകിസ്ഥാനില്‍ നിന്നു വരുന്ന വെട്ടുകിളി കൂട്ടങ്ങളുടെ ആക്രമണത്തില്‍ കാര്‍ഷിക മേഖല ശക്തമായ ഭീഷണിയാണ് നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ട്വീറ്റ് ചെയ്ത താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തു.
ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്ഥാനില്‍നിന്നു വെട്ടുകിളി കൂട്ടം എത്തി രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകള്‍ നശിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ഖുറാനെ ഉദ്ധരിച്ചായിരുന്നു സൈറ പങ്കുവച്ച ട്വീറ്റ് ഇതിനെതിരെ ഇപ്പോള്‍ വ്യാപകവിമര്‍ശനം ഉയരുകയാണ്.
വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനി ( 7:133)ല്‍ നിന്നായിരുന്നു സൈറയുടെ പ്രതികരണം.
സൈറ പാകിസ്ഥാന് അനുഭാവിയാണെന്നും വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോള്‍ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്നും തുടങ്ങിയ നിരവധി വിമര്‍ശനങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്.
എന്നാല്‍ ഖുറാനിലെ വാക്യമാണ് അവര്‍ പങ്കുവച്ചതെന്നും ഇതിനെതിരേ അസഹിഷ്ണുത ഉയര്‍ത്തുന്നത് ബാലിശമാണെന്നും സൈറയെ പിന്തുണയ്ക്കുന്നവര്‍ പ്രതികരിച്ചു. സംഭവം വിവാദമായതോടെയാണ് സൈറ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.
Post Your Comments