ഒരു സൂപ്പര്‍ താര പരിവേഷം ലഭിക്കേണ്ട എല്ലാ സാധ്യതകളുമുണ്ടായിരുന്ന നടന് വിനീത് എന്ത് കൊണ്ട് അത്തരമൊരു പദവിയിലേക്ക് ഉയര്‍ന്നില്ല എന്നത് ഇന്നും വലിയ ഒരു ചോദ്യമാണ്. ആക്ഷനും ഡാന്‍സുമൊക്കെ വളരെ ഫ്ലെക്സിബിള്‍ ആയി ചെയ്യുന്ന നടനായിരുന്നു വിനീത്. അത് പോലെ ഫാമിലി സബ്ജക്റ്റിലെ സോഫ്റ്റ് മൂഡ് സിനിമകള്‍ക്കും ഇണങ്ങുന്ന മുഖമായിരുന്നു വിനീതിന്റെത്, എന്നിട്ടും എന്ത് കൊണ്ട് വിനീതിന് കൂടുതല്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല എന്നതിന്റെ പ്രധാന കാരണം ഒരു പയ്യന് ഇമേജ് എപ്പോഴും വിനീതില്‍ തങ്ങി നിന്നിരുന്നു. ഒരു ക്ലാസിക്കല്‍ ഡാന്‍സര്‍ ആയതു കൊണ്ട് വളരെ ഗൗരവമേറിയ പരുക്കനായ കഥാപാത്രങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മുഖമായിരുന്നില്ല വിനീതിനുള്ളത്,എന്നിരുന്നാലും ഇന്നത്തെ യൂത്ത് സ്റ്റാറുകളെ പോലെ വിനീത് അന്ന് യുവ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു.
തന്റെ പഴയകാല മികച്ച സിനിമ അനുഭവങ്ങളെക്കുറിച്ച് ലഘു രൂപത്തില്‍ വിനീത് മനസ്സ് തുറക്കുന്നു
“ഹരിഹരന് സാര്‍ അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരന് സാറിന്റെ എട്ടു സിനിമകളില്‍ അഭിനയിച്ചു. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയിരുന്നു. അത് കൊത്തി മിനുക്കി ശില്പമാക്കിയത് ഹരിഹരന് സാറാണ്. ഫാസില്‍ സാറും, ഭരതേട്ടനും, പത്മരാജന് സാറും, കമല്‍ സാറും, അരവിന്ദന് സാറും എന്നിലെ നടനെ കൂടുതല്‍ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുത്തു. ഇവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്കൂള്‍ കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയത്”. വിനീത് പറയുന്നു.
Post Your Comments