Latest NewsNEWS

സൈനികര്‍ക്ക് മാത്രമല്ല, ചൈനയ്ക്ക് മറുപടി നല്‍കാന്‍ സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന ചിലതുണ്ട് ; സോനം വാങ്ചുക്

ദില്ലി: അതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടാക്കുന്ന ചൈനയ്ക്ക് മറുപടി നല്‍കാന്‍ സൈനികര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ചെയ്യാവുന്ന ചിലതുണ്ടെന്ന് സോനം വാങ്ചുക്. ചൈനയില്‍ നിര്‍മ്മിക്കുന്ന ഏതൊരു ഉല്‍പന്നവും ബഹിഷ്‌കരിക്കുന്നത് ചൈനയ്ക്ക് നല്‍കുന്ന മറുപടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. വെടിയുണ്ടകളേക്കാള്‍ ശക്തമാണ് ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കുക വഴി നടപ്പിലാകുകയെന്നും അത് നിങ്ങളുടെ ഫോണ്‍ അല്ലെങ്കില്‍ ടിക് ടോക് പോലുള്ള ആപ്പുകള്‍ ആവട്ടെയെന്നും ഇത്തവണ സൈനികര്‍ക്കൊപ്പം നമ്മുക്കും മറുപടി നല്‍കാമെന്നും സോനം പറയുന്നു.

അടുത്തിടെ സോനം ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നടക്കുന്ന പ്രശ്‌നങ്ങളേക്കുറിച്ച് ലഡാക്കില്‍ നിന്നും ചിത്രീകരിച്ച ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതില്‍ ചൈനയ്ക്ക് മറുപടി നല്‍കേണ്ടത് വെടിയുണ്ടകള്‍കൊണ്ടാണ് എന്നാല്‍ സാധാരണ പൗരന്മാര്‍ക്ക് ചെയ്യാനാവുന്നത് കീശയിലൂടെയാണ് എന്ന പേരിലായിരുന്നു അത് ഇറക്കിയിരുന്നത്. ഒരു പൗരനെന്ന നിലയില്‍ നമ്മുക്ക് രാജ്യത്തിന് വേണ്ടി ചെയ്യാനാവുന്ന ചെറിയ കാര്യങ്ങളേക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ചൈനീസ് ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ സോനം ആവശ്യപ്പെടുന്നത്.

അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതിനാലാണ് സംഘര്‍ഷ സമയത്തും നമ്മുക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നതെന്ന് സോനം പറയുന്നു. ഇത്തവണ സൈനികര്‍ക്കൊപ്പം നമ്മുക്കും മറുപടി നല്‍കാമെന്നും സോനം പറയുന്നു. വെടിയുണ്ടകളേക്കാള്‍ ശക്തമാണ് ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കുക വഴി നടപ്പിലാകുക. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുന്നത് ഇന്ത്യയിലെ ഉത്പന്നങ്ങള്‍ക്ക് വിപണി സാധ്യത കൂട്ടുമെന്നും സോനം പറയുന്നു.

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തില്‍ അമീര്‍ഖാന്‍ ചെയ്ത കഥാപാത്രം സോനം വാങ്ചുകിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

shortlink

Post Your Comments


Back to top button