Latest NewsNEWS

അമലാ പോളിന്റെ മുന്‍ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ.എല്‍ വിജയ് അച്ഛനായി

അമലാ പോളിന്റെ മുന്‍ഭര്‍ത്താവും മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകന്‍ എ.എല്‍. വിജയ്യ്ക്ക് ആണ്‍കുഞ്ഞ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഭാര്യ ഡോക്ടര്‍ ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത്. വിജയ് യുടെ സഹോദരന്‍ ഉദയ് ആണ് കുഞ്ഞ് പിറന്ന സന്തോഷം ട്വിറ്ററിലൂടെ പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലായ് 11ന് ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിജയും ഐശ്വര്യയും വിവാഹിതരായത്. ചെന്നൈ സ്വദേശിയാണ് ഐശ്വര്യ. വിജയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ സിനിമാ താരം അമലാ പോളായിരുന്നു. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമലയുമായി വിജയ് പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തിരുന്നു. എന്നാല്‍ 2017-ല്‍ പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിഞ്ഞു.

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് വിജയുടെ പുതിയ ചിത്രം. ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് തലൈവിയായി എത്തുന്നത്. ചിത്രത്തില്‍ മലയാളി നടി ഷംന കാസിം ശശികലയുടെ വേഷത്തില്‍ എത്തുന്നു. സിനിമയുടെ പോസ്റ്ററും ടീസറുമെല്ലാം നേരത്തെ പുറത്തിറങ്ങിയിരുന്നു.

shortlink

Post Your Comments


Back to top button