GeneralLatest NewsMollywood

സകല നെഗറ്റിവിറ്റികളെയും, പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കുന്നയാള്‍; ആശംസയുമായി സിത്താര

സ്‌നേഹം, ബഹുമാനം, വിശ്വാസം, ഇതെല്ലാം - പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണ് !

മലയാളത്തിന്റെ പ്രിയ സം​ഗീതസംവിധായകന്‍ ​ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ​ഗായിക സിത്താരകൃഷ്ണകുമാര്‍. ചുറ്റിനും വന്ന് കൂടുന്ന സകല നെഗറ്റിവിറ്റികളെയും പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ​ഗോപി സുന്ദര്‍ എന്ന് സിതാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

സിത്താരയുടെ കുറിപ്പ് 

‘സ്‌നേഹം, ബഹുമാനം, വിശ്വാസം, ഇതെല്ലാം – പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണ് ! പുതിയ അറിവുകളെ, തിരുത്തലുകളെ -കയ്യും, കണ്ണും, ചെവിയും, മനസ്സും നീട്ടി സ്വീകരിക്കുന്നവര്‍ അപൂര്‍വമാണ്. ചുറ്റിനും വന്ന് കൂടുന്ന, എത്തിനോക്കുന്ന, സകല നെഗറ്റിവിറ്റികളെയും, പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കാനും ചേര്‍ത്തുനിര്‍ത്താനുമുള്ള ക്ഷമയും, മനസ്സും വലിയ പാഠങ്ങളാണ് !അങ്ങനെ ഉള്ള ചുരുക്കം ചിലരില്‍ ഒരാളാണ് നിങ്ങള്‍ ഗോപിച്ചേട്ടാ.. സന്തോഷത്തോടെയും സമാധാനത്തോടെയും പോസിറ്റീവുമായിരിക്കൂ.. ഹാപ്പി ബര്‍ത്ത്‌ഡേ….’

shortlink

Related Articles

Post Your Comments


Back to top button