Latest NewsNEWS

ആ പുല്‍മേട്ടില്‍ നമ്മുടെ ആത്മാക്കള്‍ തൊട്ടുതൊട്ടു കിടക്കുമ്പോള്‍ ഈ ലോകത്തെക്കുറിച്ച് നമുക്ക് പങ്കിടാന്‍ ഒരു കുന്ന് വിശേഷങ്ങളുണ്ടാകും ; ഇര്‍ഫാന്‍ ഖാന് ഭാര്യയുടെ കുറിപ്പ്

മുംബൈ: നടന്‍ ഇര്‍ഫാന്‍ ഖാന്‍ മരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തെ സ്മരിച്ച് ഭാര്യ സുതാപ സിക്ദറിന്റെ ഹൃദയം തൊടുന്ന കുറിപ്പ്. അദ്ദേഹത്തെ കണ്ടുമുട്ടുന്ന മറ്റൊരു ലോകത്തെക്കുറിച്ചാണ് സുതാപ പറയുന്നത്. ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകള്‍ക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ടെന്നും അവിടെ അവര്‍ ഒരുമിച്ച് ഇനിയും പങ്കിടാന്‍ പോകുന്ന നിമിഷങ്ങളെക്കുറിച്ചാണ് സുതാപ ഫേസ്ബുക്കില്‍ കുറിച്ചത്.

സുതപയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ – ” ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകള്‍ക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്, അവിടെ വെച്ച് നമ്മള്‍ ഇനിയും കണ്ടുമുട്ടും. ആ പുല്‍മേട്ടില്‍ നമ്മുടെ ആത്മാക്കള്‍ തൊട്ടുതൊട്ടു കിടക്കുമ്പോള്‍ ഈ ലോകത്തെക്കുറിച്ച് നമുക്ക് പങ്കിടാന്‍ ഒരു കുന്ന് വിശേഷങ്ങളുണ്ടാകും. ആ ദിവസത്തിന് ഇനി അധികനാളില്ല. നമുക്ക് കാണാം, ഒത്തിരിക്കാര്യങ്ങള്‍ തമ്മില്‍ പറഞ്ഞിരിക്കാം. വീണ്ടും കാണും വരെ…” എന്നാണ് സുതപ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button