ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ദീപിക പദുക്കോണ്‍ പങ്കുവെച്ചൊരു പോസ്റ്റാണ് വലിയ രീതിയില്‍ തരംഗമായി മാറിയിരിക്കുന്നത്.ഇരുവരുടെയും ഫാമിലി വാട്സാപ്പ് ഗ്രൂപ്പിലെ ഒരു സംഭാഷണമാണ് സ്ക്രീന്‍ഷോട്ട് സഹിതം നടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഫാമിലി ഗ്രൂപ്പില്‍ ദീപികയുടെ അമ്മയായ ഉജ്ജ്വല പദുക്കോണ്‍ രണ്‍വീര്‍ സിങ്ങിന്റെ പുതിയ അഭിമുഖത്തെ കുറിച്ച് പ്രശംസിക്കുകയാണ്. വളരെ രസകരമായ അഭിമുഖം താന്‍ ഓരോ നിമിഷവും ആസ്വദിച്ചു എന്നാണ് താരമാതാവ് പറയുന്നത്. രണ്‍ബീര്‍ ഉടന്‍ അമ്മായിയമ്മക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരുന്നു.
രണ്‍വീര്‍ നന്നായി സംസാരിച്ചിട്ടുണ്ടെന്നാണ് ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണ്‍ പറയുന്നത്. ‘ഇത്രയധികം പ്രതികരണം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് രണ്‍വീറും മറുപടിയായി കൊടുത്തു. സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ട് തങ്ങള്‍ക്ക് ലഭിക്കുന്ന ഫീഡ്ബാക്കിന് നന്ദി പറഞ്ഞിരിക്കുകയാണ് ദീപിക. എന്നാല്‍ ഇതില്‍ ഒരു രസകരമായ സംഭവം കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.
ദീപികയുടെ ഫോണില്‍ ‘ഹാന്‍ഡ്സം’ എന്നാണ് ഭര്‍ത്താവിന്റെ നമ്ബര്‍ സേവ് ചെയ്തിരിക്കുന്നത്. ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടില്‍ നിന്നും ആരാധകര്‍ കണ്ടെത്തിയതാണ്.
Post Your Comments