GeneralLatest NewsMollywood

ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ജീവിതത്തിൽ വലിയ കുറ്റബോധം തോന്നിയേനെ; തുറന്നു പറഞ്ഞ് അനു ഇമ്മാനുവല്‍

തമിഴ്, തെലുങ്ക് ഭാഷകൾ പഠിച്ചതൊക്കെയും ആ ലക്ഷ്യത്തിനു വേണ്ടിയാണെന്നും താരം പങ്കുവച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ വിജയം നേടി മുന്നേറുകാണ് നടി അനു ഇമ്മാനുവല്‍. നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായ അനുതന്റെ ജീവിതത്തിലെ ചില തീരുമാനങ്ങളെക്കുറിച്ച് പറയുന്നു. യുഎസ്സിലാണ് താരം ജനിച്ചു വളർന്നത്. സിനിമയ്ക്കു വേണ്ടിയാണ് അനു നാട്ടിലേക്ക് വന്നത്. തമിഴ്, തെലുങ്ക് ഭാഷകൾ പഠിച്ചതൊക്കെയും ആ ലക്ഷ്യത്തിനു വേണ്ടിയാണെന്നും താരം പങ്കുവച്ചു. ”അൽപം റിസ്ക് എന്നു കരുതാവുന്ന തീരുമാനമായിരുന്നു അത്. പക്ഷേ, അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ജീ വിതത്തിൽ വലിയ കുറ്റബോധം തോന്നിയേനെ. ആ തീരുമാനമാണ് എന്റെ ജീവിതം മാറ്റിയത്.” അനു വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും താരം അഭിമുഖത്തില്‍ പങ്കുവച്ചു. ”എന്നെ സംബന്ധിച്ച് വിവാഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തിരഞ്ഞെടുക്കുന്നത് ലൈഫ് പാർട്‌നറെ ആകുമ്പോൾ അത്യാവശ്യം സമയമെടുത്ത് തന്നെ ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്. വിവാഹകാര്യത്തിൽ ആരെങ്കിലും ഉപദേശം എന്നോട് ചോദിച്ചാൽ മറുപടി ഒന്നേയുളളൂ. ‘നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കൂ..” താരം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button