GeneralLatest NewsMollywood

പ്രണയം പറഞ്ഞപ്പോള്‍ അവഗണ, സിനിമ നടന്‍ ആയപ്പോള്‍ പിന്നാലെ വന്നു, ഇഷ്ടമാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു!!

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായത്. താന്‍ ആദ്യം സമീപിച്ചപ്പോള്‍ അവഗണിച്ച കുട്ടി പിന്നീട് കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നു

ബിഗ്‌ ബോസിലൂടെ ക് ഉടുംബ പ്രേക്ഷകര്‍ക്കും പരിചിതനായ താരമാണ് അനൂപ്‌ ചന്ദ്രന്‍. ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിളങ്ങിയ അനൂപ് സിനിമയോടൊപ്പം തന്നെ കൃഷിയിലുംസജീവമാണ് അനൂപ്. 2019ലായിരുന്നു അനൂപിന്റെ വിവാഹം. ബി ടെക് ബിരുദധാരിയായ ലക്ഷ്മിയാണ് ഭാര്യ.

ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരിക്കുമ്പോള്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് അനൂപ് മേനോന്‍ നടത്തിയ തുറന്നു പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

” ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായത്. താന്‍ ആദ്യം സമീപിച്ചപ്പോള്‍ അവഗണിച്ച കുട്ടി പിന്നീട് കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നു. എന്നാല്‍ ആ സമയം പെണ്‍കുട്ടിയെ ഞാന്‍ അവഗണിച്ചു. പിന്നീട് എന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും കണ്ടു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടി അന്ന് പൊട്ടിക്കരഞ്ഞു” അനൂപ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button