
ധാരാവിയിലെ 700 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം അജയ് ദേവ്ഗണ്. കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങള്‍ എത്തുന്നതിന് പിന്നാലെയാണ് അജയ് ദേവ്ഗണ് 700 കുടുംബങ്ങളെ ഏറ്റെടുത്തിരിക്കുന്നത്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ധാരാവി. നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒരുപാട് ആളുകള്‍ പലയിടത്തും അവശ്യവസ്തുക്കളും റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ടെന്നും ഇനിയും കൂടുതല്‍ പേര് സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, 700 കുടുംബങ്ങളെ തങ്ങള്‍ സഹായിക്കുന്നുണ്ടെന്നും അജയ് തന്റെ ട്വീറ്റില്‍ കുറിച്ചു.
നേരത്തെ അക്ഷയ് കുമാറും സല്മാന് ഖാനുമടക്കം നിരവധി താരങ്ങള്‍ സഹായങ്ങളുമായി മുന്നോട്ടു വന്നിരുന്നു. താരം ഇതിനുമുമ്പും മുംബൈയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുത്തിട്ടുണ്ട്. കൂടാതെ ധാരാവിയിലെ യുവകലാകാരന്മാര് ചേര്‍ന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു.
Post Your Comments