സൂപ്പര്‍താരം വിജയ്യും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തിയ ബിഗില്‍ വന്‍ പരാജയമായിരുന്നെന്നു വാര്‍ത്ത. ബിഗില്‍ 20 കോടി രൂപ നഷ്ടമായിരുന്നെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് ചാനല്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് നിര്‍മാതാവ് അര്‍ച്ചന കല്പാതി. ഒരു ദേശിയ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്കെതിരെയാണ് അര്‍ച്ചന രംഗത്തെത്തിയത്.
വനിത ഫുട്ബോളിനെ അടിസ്ഥാനമാക്കി ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമായ ബിഗിലില്‍ ഷൂട്ട് ചെയ്ത ഒരു ഫുട്ബോള്‍ രംഗം 20 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും അതിനാല്‍ ചിത്രം ലാഭത്തിലായില്ലെന്നും നിര്‍മാതാവ് പറഞ്ഞെന്നാണ് വാര്‍ത്ത. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്നാണ് അര്‍ച്ചന കല്പാതി ട്വിറ്ററില്‍ കുറിച്ചത്. ചാനല്‍ പറയുന്നതുപോലുള്ള ഇന്റര്‍വ്യൂ നല്‍കിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വിജയ് ഫാന്‍സിന്റെ കുറിപ്പും അര്‍ച്ചന പങ്കുവെച്ചു.
300 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടുകയും തമിഴ്നാട്ടില്‍ നിന്നും ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറുകയും ചെയ്ത ബിഗില്‍ ഇടയ്ക്ക് വിവാദത്തില്‍പ്പെട്ടിരുന്നു. എജിഎസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ചിത്രത്തിന്റെ കലക്ഷന്‍ കൃത്യമായി ഫയല്‍ ചെയ്തില്ല എന്നു കാണിച്ച് അടുത്തിടെ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ നിര്‍മാതാക്കളെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിജയ്യും ചോദ്യം ചെയ്യലൈന് എത്തിയതും വാര്‍ത്തയായിരുന്നു
Post Your Comments