സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ് താരകല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും. സുഹൃത്ത് അര്‍ജുനുമായുള്ള സൌഭാഗ്യയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. അര്‍ജുനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് സൗഭാഗ്യ.
അര്‍ജുന്‍ തന്നെ ചുംബിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. പുറകിലേക്കുള്ള ജീവിതത്തെക്കുറിച്ച് തിരിഞ്ഞുനോക്കി പശ്ചാത്താപിക്കാത്തതിന്റെ കാരണം ഈ മനുഷ്യനാണ്. സന്തോഷകരമായ ഭാവിയാണ് അദ്ദേഹം എനിക്കായി സമ്മാനിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്.
ജഗപൊക എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തില്‍ അര്‍ജുന്റെ മൂക്കില്‍ നിന്നാണോ ഈ പുകയെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുക വലിക്കുന്നത് പോലെ തന്നെ അത് ശ്വസിക്കുന്നതും ദോഷമാണ്. പുകവലിക്കാന്‍ സമ്മതിക്കരുതെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. താന്‍ മുന്‍പ് സിഗരറ്റ് വലിച്ചിരുന്നുവെന്നും ഇപ്പോള്‍ കുറച്ചുവെന്നുമായിരുന്നു അര്‍ജുന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.
Post Your Comments