GeneralLatest NewsTV Shows

ഉത്രയെ കൊല്ലുക എന്നല്ലാതെ മറ്റൊരു വഴിയും സൂരജ് എന്ന ദുഷ്ടനായ മനുഷ്യൻ ഇല്ലായിരുന്നോ ? നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ പ്രശ്നം അല്ല!!

സ്ത്രീ ആരുടെയും ബാധ്യതയല്ല ... സ്ത്രീയാണ് എന്നും ധനം ? ... പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാൾക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും ചരിത്രം അങ്ങനെയാണ് ഇന്നും

ഭാര്യയെ പാമ്പ് കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സൂരജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുകയാണ്. ഉത്ര കൊലക്കേസില്‍ പ്രതികരണവുമായി ബിഗ്‌ ബോസ് സീസണ്‍ ഒന്നിലൂടെ ശ്രദ്ധിക്കപ്പെട്ട ഷിയാസ് കരീം. കൂടാതെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെയും താരം വിമര്‍ശനം ഉന്നയിക്കുന്നു.

ഷിയാസിന്റെ കുറിപ്പ്

ഉത്തര എന്ന പെൺകുട്ടി നല്ല പണം ഉള്ള വീട്ടിലെ ആയിരിന്നു അത് കൊണ്ട് തന്നെ 98 പവൻ നൽകി ആയിരുന്നു കല്യാണം നടത്തിയത് … പക്ഷെ ഉത്തരയ്ക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടെന്ന് ചില ന്യൂസിൽ വായിച്ചത് ഓർമ്മ ഉണ്ട് … അത് കൊണ്ട് തന്നെ ജീവിതം അത്ര സുഖം ആയിരുന്നില്ല …. ഉത്തരയെ കൊല്ലുക എന്നല്ലാതെ മറ്റൊരു വഴിയും സൂരജ് എന്ന ദുഷ്ടനായ മനുഷ്യൻ ഇല്ലായിരുന്നോ ? …

സ്ത്രീ ആരുടെയും ബാധ്യതയല്ല … സ്ത്രീയാണ് എന്നും ധനം ? … പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാൾക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും ചരിത്രം അങ്ങനെയാണ് ഇന്നും !… ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവർക്ക് മക്കളെ കൊടുക്കാതിരിക്കുക … സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് കുറ്റമാണ് … സ്വയം തിരിച്ചറിയുക

Nb : ചില ആളുകൾ ഉണ്ട് ഞാൻ ഉദ്ദേശിക്കാത്ത കാര്യം അവരുടെ രീതിയിൽ വളച്ചൊടിച്ചു ചിന്തിക്കുന്നവർ … ഞാൻ എന്ത് പറയുന്നു എന്നതിന് മാത്രമാണ് ഞാൻ ഉത്തരവാദി ..നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ പ്രശ്നം അല്ല ? നന്ദി … #kerala #freedom #equality #womenempowerment #equalrights #keralapolice

shortlink

Related Articles

Post Your Comments


Back to top button