മലയാള സിനിമയില്‍ യുവത്വം ആഘോഷിച്ച നിവിന്‍ പോളി ചിത്രം പ്രേമം റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം തികയുന്നു. തീയെറ്ററുകളില്‍ നിറഞ്ഞോടിയ പ്രേമത്തില്‍ സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് നായികമാരായി എത്തിയത്. ഇപ്പോഴിതാ പ്രേമത്തിന്റെ മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. നിവിന്‍ പോളിക്ക് പകരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.
ചിത്രംത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനു ദുല്‍ഖറിനെയായിരുന്നു നായകനാക്കാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നതെന്ന് അല്‍ഫോണ്‍സ് പങ്കുവച്ചു. ‘പ്രേമം സിനിമയില്‍ ദുല്‍ഖറിനെ നായകനാക്കാനായിരുന്നു നിര്‍മാതാവ് അന്‍വര്‍ റഷീദിന് താല്‍പര്യം. എന്നാല്‍ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പം വച്ച് ഞങ്ങള്‍ ദുല്‍ഖറിനരികില്‍ എത്തിയില്ല. ഭാവിയില്‍ ദുല്‍ഖറുമൊത്ത് ഒന്നിക്കും. നിവിനെ എനിക്ക് അടുത്തറിയാം. അവന്റെ മുഖഭാവങ്ങള്‍ അറിയാം. അങ്ങനെ പ്രേമം നിവിനിലേയ്ക്ക് എത്തി.’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ എഴുതിയതും അല്‍ഫോന്‍സ് പുത്രന്‍ തന്നെയായിരുന്നു. എന്നാല്‍ പ്രേമത്തിന്റെ തിരക്കഥ ആദ്യം അന്‍വര്‍ റഷീദിന് ഇഷ്ടമായില്ലെന്നും ഇതെന്താണ് എഴുതിവെച്ചിരിക്കുന്നത് എന്നാണ് ആദ്യം ചോദിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. ‘പ്രേമം സിനിമയുടെ തിരക്കഥ നിര്‍മാതാവിന് അയച്ചു കൊടുത്തപ്പോള്‍, ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്നാണ് എന്നോട് ചോദിച്ചത്. ‘നായികയുടെ ഓര്‍മ പോകുന്നു, നായകന്‍ കരഞ്ഞുകൊണ്ട് പോകുന്നു.’ സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് ഇത് വര്‍ക്ക് ചെയ്യും എന്ന് അദ്ദേഹം പറയുന്നത്. സിനിമയുടെ അവതരണമാണ് തിരക്കഥ വ്യത്യസ്തമാകുന്നത്. അത് പറഞ്ഞുകൊടുത്താല്‍ നന്നാകണമെന്നില്ല.’
Post Your Comments