CinemaGeneralMollywoodNEWS

മീരജാസ്മിനും കുഞ്ചാക്കോ ബോബനും പിന്നില്‍ ഞാനും: ആദ്യ മലയാള സിനിമ ഏതെന്ന് വെളിപ്പെടുത്തി സായ് പല്ലവി

ആറിലോ ഏഴിലോ പഠിക്കുമ്പോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സായ് പല്ലവി താന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, മീരജാസ്മിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘കസ്തൂരിമാന്‍’ എന്ന ലോഹിതദാസ് ചിത്രത്തിലാണ് സായ് പല്ലവി ആദ്യമായി മുഖം കാണിക്കുന്നത്. ചിത്രത്തിലെഒ ക്യാമ്പസ് ടൂര്‍ ഗാനത്തില്‍ സായ് പല്ലവിയും ശ്രദ്ധേയമായ സ്റ്റെപ്പുകളോടെ ചിത്രത്തിന്റെ ഭാഗമായിരുന്നു. ആറിലോ ഏഴിലോ തുടങ്ങിയ ഡാന്‍സ്‌ പഠനമാണ് തന്നെ സിനിമയില്‍ എത്ത്ച്ചതെന്നും സായ് പല്ലവി മനസ്സ് തുറക്കുന്നു.

“പ്രേമമല്ല എന്റെ ആദ്യത്തെ ചിത്രം കസ്തൂരിമാനാണ്, സത്യത്തില്‍ അഭിനയിക്കാനല്ല ഞാന്‍ ആദ്യം പോയത്, കണക്ക് പരീക്ഷയില്‍ നിന്ന് മുങ്ങാനാണ്, ആറിലോ ഏഴിലോ പഠിക്കുമ്പോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്ന് തലപുകഞ്ഞിരിക്കുന്ന നേരത്താണ് എഡ്വിന്‍ എന്ന ഡാന്‍സ് മാസ്റ്റര്‍ വഴി സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. മലയാള സിനിമയോട് വലിയ ബഹുമാനമാണ്. വാണിജ്യ ചിത്രങ്ങള്‍പ്പോലും അത്ര റിയലസ്റ്റിക് ആയിട്ടാണ് ഇവിടെ പറയുന്നത്. സമീപകാലത്ത് കണ്ടതില്‍ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button