GeneralLatest NewsMollywood

നിര്‍ബന്ധിച്ച്‌ മതം മാറ്റിയതല്ലേ; യുവന്‍ ശങ്കര്‍ രാജയുടെ മതംമാറ്റത്തെക്കുറിച്ച് മൂന്നാമത്തെ ഭാര്യ

തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇനിയും വിശ്വാസമാകാത്തവരോട് ഒരു നാള്‍ യുവനെ ലൈവില്‍ കൊണ്ടുവരാമെന്നും നേരിട്ട് ചോദിച്ചോളാനും സാഫ്റൂണ്‍

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള സം​ഗീത സംവിധായകരില്‍ ഒരാളാണ് യുവന്‍ ശങ്കര്‍ രാജ. സം​ഗീതത്തിനു പുറമേ സ്വകാര്യ ജീവിതത്തിലെ ചില വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ താരം നിറയാറുണ്ട്. അദ്ദേഹത്തിന്റെ ദാമ്ബത്യജീവിതവും മതംമാറ്റവുമെല്ലാം ആരാധകര്‍ക്കിടയില്‍ വ അളിയാ ചര്‍ച്ചയായിരുന്നു.

പ്രമുഖ സം​ഗീതഞ്ജന്‍ ഇളയരാജയുടെ മകനായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതത്തിലേക്ക് മാറി അബ്ദുള്‍ ഖാലിഖായി ജീവിക്കുകയാണ്. സാഫ്റൂണിനെ പ്രണയിച്ചതിനാലാണ് യുവന്‍ മതം മാറിയതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഭാര്യ. സാഫ്റൂണ്‍ നിസാറാണ് യുവന്റെ ഇപ്പോഴത്തെ ഭാര്യ.

തങ്ങള്‍ കണ്ടുമുട്ടുന്നതിനും മൂന്ന് വര്‍ഷം മുമ്ബേ യുവന്‍ ഇസ്ലാമിലേക്ക് മതം മാറിയിരുന്നെന്നാണ് സാഫ്റൂണ്‍ പറയുന്നത്. ഇന്‍സ്റ്റാ​ഗ്രാമില്‍ ആരാധകരോട് സംവദിക്കവെയാണ് നിര്‍ബന്ധിച്ചാണോ യുവനെ മതം മാറ്റിയതെന്ന ചോദ്യത്തിന് സാഫ്റൂണ്‍ മറുപടി നല്‍കിയത്. തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇനിയും വിശ്വാസമാകാത്തവരോട് ഒരു നാള്‍ യുവനെ ലൈവില്‍ കൊണ്ടുവരാമെന്നും നേരിട്ട് ചോദിച്ചോളാനും സാഫ്റൂണ്‍ വ്യക്തമാക്കി. ഇരുവര്‍ക്കും സിയ എന്ന് പേരുള്ള മകളുമുണ്ട്.

സാഫ്റൂണുമായി യുവന്റെ മൂന്നാം വിവാ​ഹമാണ്. 2005 ല്‍ കാമുകി സുജയ ചന്ദ്രനെ യുവന്‍ വിവാഹം ചെയ്തുവെങ്കിലും 2008-ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് 2011-ല്‍ ശില്‍പയെ തിരുപ്പതിയില്‍ വച്ച് വിവാഹം ചെയ്തു. ഈ ബന്ധവും അവസാനിപ്പിച്ചു. 2014ല്‍ താന്‍ ഇസ്ലാം മതം സ്വീകരിച്ചതായും അബ്ദുള്‍ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവന്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് 2015 ലാണ് സാഫ്റൂണ്‍ നിസാറിനെ വിവാഹം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button