തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഓണ്‍ലൈന്‍ റിലീസിന്റെ പേരില്‍ വന്‍ വിവാദത്തിലായ ചിത്രമാണ് നടി ജ്യോതിക നായികയായി എത്തിയ പൊന്മഗള് വന്താല്‍. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തമിഴ് റോക്കേഴ്സില്‍ ചോര്‍ന്നു. റിലീസ് നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ചിത്രം പ്രൈമില്‍ എത്തിയത്. ഇതോടെ ആദ്യം തമിഴ് റോക്കേഴ്സില്‍ എത്തുകയായിരുന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
മെയ് 29 ന് പുലര്‍ച്ചെയാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഒരു മണിക്കൂറോളം വൈകുകയായിരുന്നു. അതോടെ ആമസോണില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പൈറസി സൈറ്റായ തമിള്‍ റോക്കേഴ്സില്‍ ചോര്‍ന്നുവെന്നാണ്. ഇതോടെ നിര്‍മാതാക്കള്‍ ആശങ്കയിലാണ്. എന്നാല്‍ സിനിമ റിലീസ് വൈകാനുള്ള കാരണം വ്യക്തമല്ല.
ജ്യോതിക പ്രധാന റോളില്‍ എത്തുന്ന ചിത്രം ജെ.ജെ. ഫ്രഡറിക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്. നടന് സൂര്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
Post Your Comments