ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. ബേസില്‍ ജോസഫ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ സെറ്റ് ചില സാമൂഹ്യപ്രവര്‍ത്തകര്‍ തകര്ത്തിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിനായി ആലുവയില്‍ ഒരുക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. എന്നാല്‍ മലയാളത്തിലെ മുതിര്‍ന്ന നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും വിഷയത്തില്‍ പരസ്യമായ പ്രതികരണം നടത്തിയില്ല. എന്തുകൊണ്ടാണ് ഇവര്‍ പ്രതികരിക്കാത്തത് എന്ന് പലരും തന്നോട് ചോദിക്കുന്നുണ്ടെന്നു നടന് ഹരീഷ് പേരടി. ഫെയ്സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ കുറിപ്പ്:
ലാലേട്ടനേയും മമ്മുക്കയേയും എനിക്ക് വലിയ ഇഷ്ട്ടമാണ്.ഞാന്‍ അവരുടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്. ഞാന്‍ പറയുന്ന പൈസ ഓക്കെയാണെങ്കില്‍ ഇനിയും അവരുടെ കൂടെ അഭിനയിക്കും.പക്ഷെ എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു.ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമ കൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?.ഞാനവരോട് എന്താണ് പറയേണ്ടത്?.അവര്‍ എല്ലാത്തിനും പ്രതികരിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടെ.
Post Your Comments