ആടുജീവിതം ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്കൊവേര് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യ എന്ന ജിപി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒറ്റനോട്ടത്തിൽ ‘ആടുജീവിതത്തിലെ പൃഥ്വി’ തന്നെ.
ലോക്ഡൗൺ ഇഫക്റ്റ് എന്നാണ് തന്റെ പുതിയ ലുക്കിനെക്കുറിച്ച് ജിപി പറഞ്ഞത്. 65 ദിവസത്തെ ലോക്ഡൗണിനു ശേഷം താടിയും മുടിയുമെല്ലാം വളർന്ന് പുതിയൊരു ലുക്കിലാണ് ജിപി.
പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്, എന്നാണ് ചിത്രത്തിനു നടി പേളി നൽകിയിരിക്കുന്ന കമന്റ്. ലുക്കു കൊണ്ട് എന്തിനാ, മാസ്ക് വച്ചാ തീർന്നില്ലേ? എന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ്. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.
Post Your Comments