ടോപ് സിംഗര്‍ വിടേണ്ടിവന്നതിന്റെ കാരണം വ്യക്തമാക്കി സിത്താര

മലയാളികള്‍ നെഞ്ചിലേറ്റിയതും ഇന്നും മൂളിനടക്കുന്നതുമായ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ഉയരെയിലെ ‘ നീ മുഖിലോ ‘ , ജേക്കബിന്റെ സ്വര്‍ഗ രാജ്യത്തിലെ ‘ തിരുവാവണി രാവ് ‘, ഗോദയിലെ ‘ പൊന്നിന്‍ കണിക്കൊന്ന ‘ എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഗായികയാണ് സിത്താര. ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോയായ ടോപ് സിംഗറിലെ ജഡ്ജുമാരില്‍ ഒരാളായി എത്തിയും ജനപ്രീതി പിടിച്ചു പറ്റിയ സിത്താര പെട്ടെന്നൊരു ദിവസമാണ് പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇതാ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

തന്റെ ബാന്‍ഡ് ‘പ്രോജക്ട് മലബാറിക്കസിനായുള്ള’ യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് താന്‍ ഷോയില്‍ നിന്നും പിന്മാറിയതെന്നാണ് താരം പറയുന്നത്. ഇത് താന്‍ ഒറ്റയ്ക്കുള്ളതല്ല, തന്റെ കൂടെ കുറച്ചു മ്യൂസിഷ്യന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ അവരുടെ ഒപ്പം താനും ഉണ്ടാകണമെന്നുള്ളതു കൊണ്ടാണ് വിട്ടുനിന്നതെന്ന് സിത്താര പറയുന്നു.

അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയായതിനാല്‍ തന്നെ അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരുമെന്നും അപ്പോള്‍ ടോപ് സിംഗറില്‍ എത്താന്‍ സാധിക്കില്ല. മാത്രവുമല്ല, തന്റെ ക്ലാസുകളും മുടങ്ങുന്നുണ്ടെന്നും ഇതൊക്കെ കൊണ്ടാണ് പ്രോഗ്രാം വിടേണ്ടി വന്നതെന്നും സിത്താര പറഞ്ഞു. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി തനിക്ക് ബന്ധമുണ്ടെന്നും അവര്‍ തന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ടെന്നും സിത്താര വ്യക്തമാക്കി.

Share
Leave a Comment