Latest NewsMollywood

പെട്ടെന്ന് തന്നെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ചികിത്സ തേടുക; ആണത്തമില്ലായ്മ കമന്റ് ചെയ്യരുതെന്നും നടി ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ്

തന്റെ ഭാര്യക്ക് വണ്ണം ഉണ്ടെങ്കില്‍ അത് കുറയ്ക്കാനും അറിയാം എന്നായിരുന്നു അരവിന്ദിന്റെ മറുപടി.

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നേരെ പലപ്പോഴും വിമര്‍ശനം ഉയരാറുണ്ട്. കൂടുതലും വിവാഹിതരായ നടിമാരുടെ ശരീരത്തെ കളിയാക്കികൊണ്ടുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. നടി ശരണ്യ മോഹനെതിരെ ടിക് ടോക്കില്‍ ഒരു വ്യക്തി പങ്കുവച്ച കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുന്നത്.

ശരണ്യയുടെ ശരീര ഭാരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോശം കമന്റ്. ഇപ്പോഴിതാ മോശം കമന്റ് പങ്കുവച്ച വ്യക്തിക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍. തന്റെ ഭാര്യക്ക് വണ്ണം ഉണ്ടെങ്കില്‍ അത് കുറയ്ക്കാനും അറിയാം എന്നായിരുന്നു അരവിന്ദിന്റെ മറുപടി. മറ്റുള്ളവരുടെ കമന്റ് ബോക്‌സിലെത്തി ആണത്തമില്ലായ്മ കമന്റ് ചെയ്യരുതെന്നും അരവിന്ദ് വീഡിയോയിലൂടെ പറഞ്ഞു.

@swami_bro

Reply to @shanuuser47258173 പെട്ടെന്ന് തന്നെ അടുത്തുള്ള ഇൻഫെർട്ടിലിറ്റി ക്ലിനിക് സന്ദർശിക്കുക #swamibro#malayali#saranyamham#mallufingerdown

♬ original sound – Aravind Krishnan

shortlink

Related Articles

Post Your Comments


Back to top button