Latest NewsMollywoodNEWS

സിനിമ സെറ്റ് തകര്‍ത്ത സംഭവം ; പബ്ലിസിറ്റിക്കുവേണ്ടി നിര്‍മ്മാതാവ് തന്നെ നടത്തിയ ക്വട്ടേഷന്‍ എന്ന് പ്രചരണം ; പ്രതികരണവുമായി നിര്‍മാതാവ്

ടൊവിനൊ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ സിനിമയ്ക്കു വേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബജ്‌റംഗ്ദളിന്റെയും പ്രവര്‍ത്തകര്‍ന തകര്‍ത്തത് സോഷ്യല്‍മീഡിയയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത് പബ്ലിസിറ്റിക്കുവേണ്ടി നിര്‍മ്മാതാവ് തന്നെ നടത്തിയ ക്വട്ടേഷന്‍ ആക്രമണമാണെന്ന് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോള്‍.

സോഫിയ പോളിന്റെ നിര്‍മ്മാണക്കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുറത്തിറക്കിയ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ശ്രീമതി സോഫിയ പോളിനെയും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന തങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയേയും വളരെയധികം അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വ്യാജവാര്‍ത്ത ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പങ്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടെന്നും വ്യാജവാര്‍ത്ത നല്‍കിയ ആ ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ തങ്ങള്‍ നിയമപരമായി നീങ്ങുവാന്‍ ഒരുങ്ങുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേവരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ തങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന ഓരോരുത്തരോടും തങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ തങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

സോഫിയ പോളിന്റെ നിര്‍മ്മാണക്കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുറത്തിറക്കിയ കുറിപ്പ്

ഞങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ശ്രീമതി സോഫിയ പോളിനെയും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയേയും വളരെയധികം അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വ്യാജവാര്‍ത്ത ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പങ്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടു. വളരെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ എല്ലാവരും തന്നെ ഇപ്പോള്‍ കടന്നു പോകുന്നത്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേവരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന ഓരോരുത്തരോടും ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. വ്യാജവാര്‍ത്ത നല്‍കിയ ആ ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ ഞങ്ങള്‍ നിയമപരമായി നീങ്ങുവാന്‍ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടര്‍ത്തുന്നതുമായ ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി ഷെയര്‍ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു. കുറ്റവാളികള്‍ക്ക് എതിരായ നിയമനടപടികള്‍ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു.

https://www.facebook.com/weekendblockbusters/posts/3716877221673610

shortlink

Related Articles

Post Your Comments


Back to top button