ആടുജീവിതം എന്ന ബ്ലെസി ചിത്രത്തിന്റെ ഷൂട്ടിന് ശേഷം ജോര്‍ദാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ഇപ്പോള്‍ ക്വാറന്റൈനിലാണ്. പെയ്ഡ് ക്വാറന്റൈനില്‍ താമസിക്കുന്ന പൃഥ്വി തന്റെ ക്വാറന്റൈന് കേന്ദ്രത്തില്‍ മിനി ജിം ഒരുക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശേഷം താരം പങ്കുവച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ പണ്ട് നടത്തിയ ഒരു യാത്ര ഓര്‍മ്മയുണ്ടോയെന്ന് ഭാര്യ സുപ്രിയയോട് ചോദിച്ച് പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ്.
2020 ജനുവരിയില്‍ നമ്മള് രാജ്യാതിര്‍ത്തികള്‍ കടന്ന് നടത്തിയ ഡ്രൈവ് ഓര്‍മ്മയുണ്ടോ. ദീര്‍ഘദൂര യാത്രയില്‍ സ്വിറ്റ്സര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമിച്ചത്. അന്നത്തെ വര്‍ഷത്തെക്കുറിച്ച് അത്തരം വ്യത്യസ്ത ആശയങ്ങള്‍ ഉണ്ടായിരുന്നു. ലോകം ഉടന്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യാത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന യാത്ര നടത്താനാകുമെന്നും കരുതാം എന്നുമാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവച്ച് എഴുതിയത്.
https://www.instagram.com/p/CAuULp4g8YB/
ഇതിന് മറുപടിയുമായി പൃഥ്വിവിന്റെ പ്രിയ പത്നി സുപ്രിയയും രംഗത്തെത്തി. ആ യാത്ര മിസ് ചെയ്യുന്നുവെങ്കിലും കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിരാജിനെയാണ് എന്നായിരുന്നു സുപ്രിയ മേനോന് ചിത്രത്തിന് മറുപടിയായി കുറിച്ചത്.
Post Your Comments