കൊറോണയെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക് ഡൌണില്‍ വന്‍ പ്രതിസന്ധിയാണ് സിനിമാ സീരിയല്‍ മേഖലയ്ക്ക് സംഭവിച്ചത്. ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചതോടെ സീരിയല്‍ പ്രക്ഷേപണം നിലച്ചു. ഈ പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ പല ചാനലുകളും അവസാനിപ്പിച്ച ഹിറ്റ് പരമ്പരകളുടെ പുനപ്രക്ഷേപണം ആരംഭിച്ചിരിക്കുകയാണ്. അത്തരത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് നടി ലെന നായികയായി എത്തിയ ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പര.
പതിനഞ്ചു വര്‍ഷം മുന്‍പ് കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക ജാന്‍സിയായി ലെന വേഷമിട്ട പരമ്പരയാണ് ഓമനത്തിങ്കള്‍ പക്ഷി. ജോയ്സിയുടെ മികച്ച രചനയില്‍ കണ്ണീര് വറ്റാത്ത ഒരു കുടുംബകഥയായി ഓമനത്തിങ്കള്‍ പക്ഷി മാറി. എന്നാല്‍ ജീവിതത്തില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത സമയത്താണ് ജാൻസി തന്റെയടുത്തേക്ക് വന്നതെന്നു നടി ലെന പറയുന്നു.
ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ആ സമയത്ത് മികച്ച ഒരു നടിയായി മാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ജാന്‍സിയുടെ വേഷം തന്റെ കരിയര്‍ മാറ്റിയെന്നും ലെന പറയുന്നു. ഇന്നും പലരും ജാന്സിയല്ലേ എന്ന് ചോദിക്കുന്നത് തന്റെ വിജയമാണെന്നും താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments