ലോക്ഡൗണ്‍ കാലത്ത് ചിത്രരചനയില്‍ മുഴുകിയിരിക്കുകയാണ് നടന്‍ കോട്ടയം നസീര്‍. ഇപ്പോഴിതാ താന്‍ വരച്ച ചിത്രത്തിന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് താരം. നസീര്‍ വരച്ച ക്രിസ്തുവിന്‍റെ പെയ്ന്‍റിങ്ങിനു ഒരു ലക്ഷം രൂപയാണ് ലഭിച്ചത്. ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടനയാണ് ചിത്രം വാങ്ങിയത്.
ഈ പണം നസീര്‍ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. പെയിന്‍റിങ് ലത്തീന്‍ അതിരൂപത ബിഷപ്പിന് കൈമാറുമെന്നാണ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments