Latest NewsNEWS

എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകള്‍ ; ഗോകുലന് ആശംസകളുമായി ജയസൂര്യ

നടന്‍ ഗോകുലന്റെ വിവാഹമായിരുന്നു ഇന്ന്. താരത്തിന് ആശംസകളുമായി പ്രേക്ഷകരം താരങ്ങളും രംഗത്തെത്തുന്നുണ്ട്. ഒരു പക്ഷെ ഗോകുലന്‍ എന്ന പേരിലുപരി ജിംബ്രൂട്ടന്‍ എന്ന പേരാകും ഗോകുലനെ തിരിച്ചറിയാന്‍ ആരാധകര്‍ക്ക് എളുപ്പം. അതിനാല്‍ തന്നെ ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്ന ആശംസ ‘ജിംബ്രൂട്ടന് വിവാഹാശംസകള്‍ എന്നാണ്.

രഞ്ജിത് ശങ്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തിയിലെ കഥാപാത്രത്തിന് ആ പേരു നല്‍കിയത് ജയസൂര്യയായിരുന്നു. ഗോകുലന് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് ജയസൂര്യ എത്തിയപ്പോളും ഈ പേരു വിളിച്ചാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നതും.

https://www.facebook.com/Jayasuryajayan/posts/1632085086945165

‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നാണ് ജയസൂര്യ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു ഗോകുലന്റെയും ധന്യയുടെയും വിവാഹം. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം കുറച്ച് പേര്‍ മാത്രം പങ്കെടുത്തായിരുന്നു വിവാഹം.

shortlink

Related Articles

Post Your Comments


Back to top button