BollywoodLatest NewsNEWS

തന്റെ ആദ്യ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനെത്തിയപ്പോള്‍ ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട് ഞാന്‍ ഞെട്ടി ; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഭാഗ്യശ്രീ

സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം മേനേ പ്യാര്‍ കിയായുടെ സെറ്റില്‍ വച്ച് സിനിമയ്ക്കായി ഇരുവരുടേയും ഫോട്ടോഷൂട്ടിനെത്തിയപ്പോള്‍ ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട് താന്‍ ഞെട്ടിയെന്ന് ബോളിവുഡ് നായിക ഭാഗ്യശ്രീ. തന്റെ ആദ്യ ചിത്രമായിരുന്നു മേനെ പ്യാര്‍ കിയായുടെ ഫോട്ടോഷൂട്ടിനെത്തിയപ്പോള്‍ ഉണ്ടായ സംഭവമാണ് വര്‍ഷങ്ങള്‍ക്കു ശേഷം താരം വെളിപ്പെടുത്തിയിരിക്കുന്നത്.

https://www.instagram.com/p/B9zGVtWHzIC/

ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫര്‍ സല്‍മാനോട് പറഞ്ഞതും അതിന് സല്‍മാന്‍ ഖാന്റെ മറുപടിയുമാണ് ഭാഗ്യശ്രീ തുറന്നു പറഞ്ഞിരിക്കുന്നത്. ‘ആ സമയത്തെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫറായിരുന്നു ഞങ്ങളുടെ ഫോട്ടോഷൂട്ടിന് എത്തിയത്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന് ഞങ്ങളുടെ ഹോട്ട് ചിത്രമായിരുന്നു ആവശ്യമെന്നും അതിനാല്‍ താന്‍ ക്യാമറയുമായി തയാറായിക്കഴിഞ്ഞാല്‍ താങ്കള്‍ ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണമെന്നും അദ്ദേഹം സല്‍മാനോട് അദ്ദേഹം ആവശ്യപ്പെട്ടെന്നും തന്നോടു പറയാതെയായിരുന്നു ഈ സംഭാഷണമെന്നും താരം പറയുന്നു. അവിചാരിതമായാണ് താന്‍ ഈ സംഭാഷണം കേട്ടതെന്നും ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട താന്‍ ഞെട്ടിത്തരിച്ചു പോയിയെന്നും ഭാഗ്യശ്രീ പറയുന്നു.

https://www.instagram.com/p/B_J88aeH5Li/

‘സല്‍മാന്‍ അന്ന് വലിയ താരമായി കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാവരും അഭിനയരംഗത്ത് പുതിയ ആളുകളായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാനുള്ള പ്രത്യേക അവകാശം തനിക്കുണ്ടെന്നായിരുന്നു ആ ഫോട്ടോഗ്രാഫറുടെ ധാരണ. എന്നാല്‍ താന്‍ അങ്ങനെയൊന്നും ചെയ്യാന്‍ പോകുന്നില്ലെന്നും, നിങ്ങള്‍ക്ക് അത്തരം ഫോട്ടോ ആവശ്യമുണ്ടെങ്കില്‍ ആദ്യം പോയി ഭാഗ്യശ്രീയോട് ചോദിക്കണം എന്നുമായിരുന്നു സല്‍മാന്റെ മറുപടി’. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയായി എന്നും താന്‍ സുരക്ഷിതമായ ഇടത്താണ് ഉള്ളതെന്ന വിശ്വാസം വന്നതെന്നും ഭാഗ്യശ്രീ പറയുന്നു.

https://www.instagram.com/p/B-Y3huDHU3o/

shortlink

Related Articles

Post Your Comments


Back to top button