നടന്‍ ഗോകുലന്റെ വിവാഹമായിരുന്നു ഇന്ന്. ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ വളരെ ലളിതമായ ചടങ്ങളോടെയായിരുന്നു താരത്തിന്റെ വിവാഹം. പെരുമ്പാവൂര്‍ അയ്മുറി സ്വദേശിയായ ധന്യയാണ് താരത്തിന്റെ ജീവിത പങ്കാളി. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തില്‍ ഇന്നു രാവിലെ അടുത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ലോക്ഡൗണ്‍ ആയതിനാല്‍ എന്‍ഗേജ്‌മെന്റ് ആയിട്ടൊന്നും നടത്തിയില്ല. നേരെ വിവാഹത്തിലേക്ക്. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഉണ്ടാകണമെന്നാണ് വിവാഹ ശേഷം താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാഹമുണ്ടെങ്കില്‍ അത് ലളിതമായി നടത്തണമെന്നായിരുന്നു സിനിമാക്കാരന്‍ ആകുന്നതിനു മുമ്പേ തന്നെയുള്ള തന്റെ ആഗ്രഹം, അതു പോലെ തന്നെ സംഭവിച്ചു. ഇതൊന്നും ഇത്ര വലിയ ആഘോഷിക്കപ്പെടേണ്ട ചടങ്ങാണെന്നു തോന്നിയിട്ടില്ല. തന്റെ അഭിപ്രായത്തില്‍ വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും ഗോകുലന്‍ പറഞ്ഞു.
സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു. കുറെ പേര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. തനിക്ക് പ്രിയപ്പെട്ട മമ്മൂക്ക, ജയസൂര്യ ചേട്ടന്‍, മണികണ്ഠന്‍, സുധി കോപ്പ, ലുക്ക്മാന്‍ എന്നിങ്ങനെ നിരവധി പേര്‍ വിളിച്ചിരുന്നുവെന്നും ലോക്ഡൗണിനു ശേഷം ഞങ്ങളെ ഒരുമിച്ച് മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
Post Your Comments