കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ച സിനിമ-സീരിയല്‍ മറ്റ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുടെ ഷൂട്ടിങ്ങുകള്‍ക്ക് കര്‍ശന നിബന്ധനകളോടെ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങളോടെയാകണം ലോക്ക്ഡൗണിനു ശേഷവും ഇത്തരം ജോലികള്‍ നടക്കേണ്ടതെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. നേരത്തെ കോവിഡ് മൂലം എല്ലാ ഷൂട്ടിങ്ങുകളും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
നിര്‍ദേശങ്ങള്‍
* ഇഴുകിച്ചേര്‍ന്നുള്ള നടീനടന്മാരുടെ അഭിനയം ഇപ്പോഴത്തെ അവസ്ഥയില്‍ അനുവദിക്കാനാകില്ല എന്നാണ് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറയുന്നത്
* പരസ്പരമുള്ള ഹസ്തദാനം, കെട്ടിപ്പിടിത്തം, ചുംബനം, ശാരീരിക അടുപ്പം വരുന്ന മറ്റ് അഭിവാദനങ്ങള്‍ പാടില്ല.
* പ്രവര്‍ത്തകര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം.
* എല്ലാ ഷൂട്ടിങ് കേന്ദ്രങ്ങളിലും കുളിക്കാനും കൈ കഴുകാനുമെല്ലാമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കണം.
* സിഗരറ്റ് പങ്കുവെക്കാന്‍ പാടില്ല.
* ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒരുതവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ
* 60 വയസ്സിനു മുകളില്‍ പ്രായമുള്ള ക്ര്യൂ മെമ്പര്‍മാരെയോ നടീനടന്മാരെയോ സെറ്റുകളില്‍ അനുവദിക്കരുത്.
എന്നിങ്ങനെ, ഷൂട്ടിങ് നടക്കണമെങ്കില്‍ അടുത്ത മൂന്നു മാസത്തേക്കെങ്കിലും ഇപ്പോള്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ പിന്തുടരേണ്ടി വരും. മേക്കപ്പിന്റെ കാര്യത്തിലും കര്‍ശന നിര്‍ദേശമാണുള്ളത്.
Post Your Comments