ബോളിവുഡിലെ ഗ്ലാമര്‍ നടിയും മോഡലുമായ ബിപാഷ ബസുവാണ് ഇപ്പോള്‍ സോഷ്യല്മീയയില് ചര്‍ച്ചാവിഷയം. ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബിപാഷ ബസുവിന്റെ മേയ്ക്കപ്പില്ലാത്ത ചിത്രമാണ് ഇപ്പോള്‍ ശോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രൌണ്‍ ഗേള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ അത്ര തന്നെ സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ എപ്പോളും വന്‍ സ്വീകാര്യതയാണ് നല്‍കാറുള്ളത്. 2015ല്‍ പുറത്തിറങ്ങിയ എലോണ്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച കരണ്‍ സിങ് ഗ്രോവറുമായി 2016ല്‍ ബിപാഷ വിവാഹിതയായി. ബിപാഷയുടെ ആദ്യവിവാഹവും കരണിന്റെ മൂന്നാം വിവാഹവുമായിരുന്നു ഇത്. ശേഷം സിനിമയില്‍ അധികം സജീവമായിരുന്നില്ല താരം. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇന്‍സ്റ്റയില്‍ ഏറെ സജീവമാണ് ബിപാഷ.
https://www.instagram.com/p/CAe18dWjiqm/
ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി ഒരു കാലത്ത് മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്ന നടിയാണ് ബിപാഷ. കൊല്‍ക്കത്തയില്‍ കുടുംബവേരുകളുള്ള ബിപാഷ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലായിരുന്നു. 1996 ലെ സൂപ്പര്‍ മോഡല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ ബിപാഷ മോഡലിംഗിലേക്ക് തിരിഞ്ഞു.
2001ല്‍ അബ്ബാസ് മസ്താന് സംവിധാനം ചെയ്ത അജ്നബീ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. തുടര്‍ന്ന് 2002ല്‍ വിക്രം ഭട്ട് സംവിധാനം ചെയ്ത രാസ് എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ഏറെ ശ്രദ്ധ നേടി.
ജിസം, ബര്‍സാത്ത്, നോ എന്‍ട്രി, ഓംകാര, റേസ്, ബച്ച്നേ എ ഹസീന തുടങ്ങി നിരവധി സിനിമകളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഒട്ടനവധി സിനിമകളില്‍ ഐറ്റം ഗാന രംഗങ്ങളിലൂടെയും ബോളിവുഡിലെ സെക്സ് സിംബലായി മാറി ബിപാഷ.
Post Your Comments