ടൊവീനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ഫോറന്‍സിക് റീ റിലീസിന് ഒരുങ്ങുന്നു. ദുബായിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സിനിമാ തീയേറ്ററുകള്‍ ദുബായില്‍ നാളെ മുതല്‍ വീണ്ടും തുറക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവിടുത്തെ എട്ട് സ്‌ക്രീനുകളിലായി ഇന്ന് റീ റിലീസ് ചെയ്യുന്നത്.
ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമ കൂടിയായ ഫോറന്‍സിക് ഫെബ്രുവരി 28നാണ് ആദ്യം തീയേറ്ററുകളിലെത്തിയത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന നായക കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിച്ചത്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍.
മംമ്ത മോഹന്‍ദാസ് ആണ് നായിക, ഇവരെ കൂടാതെ ഷൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.
Post Your Comments