CinemaGeneralMollywoodNEWS

വളരെ ബുദ്ധിമുട്ടി നിര്‍മ്മാതാവ് സിനിമ പൂര്‍ത്തികരിച്ചു: അപ്രതീക്ഷിതമായി സൂപ്പര്‍ ഹിറ്റായ ജയറാം സിനിമയെക്കുറിച്ച് തുളസീദാസ്

അങ്ങനെ ആ കഥ മാറ്റിവെച്ചിട്ട്‌ അവര്‍ക്ക് വേണ്ടി പകരം 'ഏഴരപൊന്നാന'യെടുത്തു

ജയറാം മുകേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തുളസീദാസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് ‘മലപ്പുറം ഹാജി മഹാനായ ജോജി’. അപ്രതീക്ഷിതമായി വിജയം സമ്മാനിച്ച ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന ചിത്രം സംവിധായകനെന്ന നിലയില്‍ തന്റെ തലവര മാറ്റിയ അനുഭവം പങ്കുവയ്ക്കുകയാണ് തുളസീദാസ്.

“മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന സിനിമ 1993-ലാണ് ഞാന്‍ സംവിധാനം ചെയ്തത്. ജയറാമിനെ നായകനാക്കി ജൂബില്യ്ക്ക് വേണ്ടിയാണ് ആ സിനിമ ആദ്യം നിശ്ചയിച്ചിരുന്നത്. തിരക്കഥയുടെ വണ്‍ലൈന്‍ പൂര്‍ത്തിയായി, ആ സമയത്ത് സ്കൂള്‍ പാശ്ചാത്തലത്തില്‍ ജയറാമിന്റെ വേറൊരു സിനിമ ഇറങ്ങിയത് കാരണം അതെ പശ്ചാത്തലത്തിലുള്ള മറ്റൊരു സിനിമ വേണ്ടെന്ന് ജൂബിലിയുടെ ഉടമ ജോയി സാര്‍ പറഞ്ഞു. അങ്ങനെ ആ കഥ മാറ്റിവെച്ചിട്ട്‌ അവര്‍ക്ക് വേണ്ടി പകരം ‘ഏഴരപൊന്നാന’യെടുത്തു. ‘മലപ്പുറം ഹാജി മഹാനായ ജോജി’ നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയായിരുന്നുവെങ്കിലും എന്റെ അനുഭവങ്ങള്‍ മറിച്ചായിരുന്നു, നിര്‍മ്മാതാവ് വളരെ ബുദ്ധിമുട്ടിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. വിതരണക്കാരനോട് അന്നത്തെ ഷൂട്ടിംഗിനുള്ള പൈസ വാങ്ങുകയായിരുന്നു. ഏതായാലും സിനിമ സൂപ്പര്‍ ഹിറ്റായി. ഉടന്‍ തന്നെ എനിക്ക് അടുത്ത സിനിമയും കിട്ടി”.

shortlink

Related Articles

Post Your Comments


Back to top button