CinemaGeneralMollywoodNEWS

എംടി സാറുമായി സിനിമ പ്ലാന്‍ ചെയ്തിരുന്നു, ആ സമയത്ത് എനിക്കൊരു ഫോണ്‍ വന്നു : പ്രിയദര്‍ശന്‍

എംടി സാറുമായി സിനിമ ചെയ്യണമെന്ന മോഹം പോലെയാണ് അമിതാബ് ബച്ചനുമായി സിനിമ ചെയ്യുക എന്നതും

മലയാളത്തിലെ പ്രഗല്‍ഭരായ നിരവധി എഴുത്തുകാരുടെ തിരക്കഥകള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രിയദര്‍ശന് ഇന്നും ബാക്കിയായി നില്‍ക്കുന്ന മറ്റൊരു സ്വപ്നമാണ് എംടിയുമായി ഒരു സിനിമ ചെയ്യുക എന്നത്. അങ്ങനെയൊരു സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടി ഒരിക്കല്‍ ഒന്നിച്ചിരുന്നതാണെന്നും ആ അവസരത്തില്‍ അച്ഛന് സുഖമില്ലെന്ന സന്ദേശം വന്നതോടെ പിന്നീട് അതില്‍ നിന്ന് വിട്ടുപോയെന്നും പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു.

“ഒരിക്കല്‍ എംടി സാറുമായി ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് ഇരുന്നതാണ്. അപ്പോഴാണ് എനിക്കൊരു ഫോണ്‍ വന്നത്. എന്റെ അച്ഛന് സുഖമില്ലെന്നതായിരുന്നു ആ സന്ദേശം. അങ്ങനെ എംടി സാറുമായുള്ള സിനിമാ ചര്‍ച്ച എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു. അച്ഛന്‍ സുഖമായിട്ടൊക്കെ തിരികെ വന്ന ശേഷം വീണ്ടും ഇരിക്കാമെന്ന് എംടി സാര്‍ പറഞ്ഞ ശേഷമാണ് ആ മീറ്റിംഗ് അവസാനിപ്പിക്കുന്നത്. പിന്നീട് എന്തോ അങ്ങനെയൊരു അവസരം വന്നിട്ടില്ല. ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമയുടെ വിഷയം സംസാരിക്കാനായിരുന്നു ആ ചര്‍ച്ച, പക്ഷെ അത് നടന്നില്ല. വൈകാതെ തന്നെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ. എംടി സാറുമായി സിനിമ ചെയ്യണമെന്ന മോഹം പോലെയാണ് അമിതാബ് ബച്ചനുമായി സിനിമ ചെയ്യുക എന്നതും”.പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button