കണ്‍ഫഷന്‍സ് ഓഫ് എ കുക്കു എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം ആ സിനിമയിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തുന്ന ബോധവത്കരണ ക്യാമ്പയിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. ചൈല്‍ഡ് അബ്യുസിനെതിരെയുള്ള ബോധവത്കരണമാണ് ക്യാമ്പയിനിന്റെ ലക്‌ഷ്യമെന്നും പല സ്കൂളുകളിലും അതിന്‍റെ ക്ലാസ് എടുത്തിരുന്നുവെന്നും ദുര്‍ഗ പറയുന്നു.
“കണ്‍ഫഷന്‍സ് ഓഫ് എ കുക്കു’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം അതിന്റെ നിര്‍മ്മാതാവ് അര്‍ജുന്‍ രവീന്ദ്ര ‘ഐ ആം കുക്കു’ എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ചൈല്‍ഡ് അബ്യുസിനെതിരെയുള്ള ബോധവത്കരണമാണ് ക്യാമ്പയിനിന്റെ ലക്‌ഷ്യം. ആ സിനിമയിലെ മുഴുവന്‍ അംഗങ്ങളും ക്യാമ്പയിനിന്‍റെ ഭാഗമാണ്. പല സ്കൂളുകളിലും ക്ലാസുകള്‍ എടുത്തിരുന്നു. ഇംഗ്ലീഷ്, ഗണിതം എന്ന പോലെ സെക്സ് എജ്യൂക്കേഷനും ഒരു വിഷയമായി പഠിപ്പിക്കുകയാണ് ലക്‌ഷ്യം. ബാഡ് ടച്ചിനെയും ഗുഡ് ടച്ചിനെയും കുറിച്ച് പുസ്തകങ്ങളും ഇറക്കിയിട്ടുണ്ട്. ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട് ഞാന്‍ ഒരു പെണ്ണായത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്. ചില കുട്ടികള്‍ക്ക് ആണുങ്ങളോട് ഭയങ്കര ദേഷ്യമായിരിക്കും. ഓരോ സിറ്റുവേഷന്‍സിലൂടെ വരുന്ന സ്വഭാവമാണത്. അല്ലാതെ ജനിക്കുമ്പോഴേ ആരും ഫെമിനിസ്റ്റ് ആയിരിക്കില്ലല്ലോ?”.
Leave a Comment