
പ്രമുഖ നടി മെബീന മൈക്കിള്‍ കാറപകടത്തില്‍ അന്തരിച്ചു. 22 വയസായിരുന്നു.
കന്നഡ സിനിമാ സീരിയല്‍ രംഗത്ത് സജീവമായ മെബീനയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ ദേവിഹള്ളിയില്‍ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ ഇപ്പോഴും ആശുപത്രിയിലാണ്, അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.
ബെംഗളൂരുവില്‍ നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്നു മെബീനയും സുഹൃത്തുക്കളും. അപകടസ്ഥലത്ത് വച്ച്തന്നെ മെബീന മരിച്ചുവെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments