Latest NewsNEWS

നമ്മള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കേണ്ടതുണ്ട്, അത്തരത്തില്‍ ഒരു ശബ്ദമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ മക്കള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കണം ; ജ്യോതിക

തമിഴ് സൂപ്പര്‍ താരം സൂര്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്തു നിന്നും മാറി നിന്ന ജ്യോതിക 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചു വരവ് നടത്തിയത്. മഞ്ജുവാര്യര്‍ തിരിച്ചുവരവ് നടത്തിയ ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. രണ്ടാം വരവില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ് ജ്യോതിക. ഞാനിപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. നമ്മള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു. അത്തരത്തില്‍ ഒരു ശബ്ദമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ജ്യോതിക പറയുന്നു.

താരം തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ എല്ലാം പുരുഷാധിപത്യ ആശയങ്ങളെ നിരന്തരമായി ചോദ്യം ചെയ്യുന്നവയായിരുന്നു. താനിപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. നമ്മള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കേണ്ടതുണ്ട് എന്ന് തനിക്ക് തോന്നുന്നു. അത്തരത്തില്‍ ഒരു ശബ്ദമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ജ്യോതിക പറഞ്ഞു. എന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുവെന്ന് ഞാന്‍ കരുതുന്നു. എനിക്ക് കുട്ടികളുണ്ട്, അവര്‍ എന്നെക്കുറിച്ച് അഭിമാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും താരം കൂട്ടി ചേര്‍ത്തു.

ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പൊന്‍മകള്‍ വന്താള്‍ ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുകയാണ്. സൂര്യയുടെ നിര്‍മാണ കമ്പനിയായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ എടുത്ത തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

സിനിമാ മേഖലയിലും സമൂഹത്തിലും ഇപ്പോഴും സ്ത്രീപക്ഷ സിനിമകളെ വിലകുറച്ച് കാണുന്ന പ്രവണതയുണ്ടെന്നും ചിത്രം പ്രദര്‍ശനത്തിനെത്തിയ്ക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും വലിയ ഒരു സിനിമയുടെ ഭാഗമാകാനല്ല, മറിച്ച് താന്‍ ആ ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ആ സിനിമ വലുതാകുന്നുണ്ടോ എന്നതാണ് ഒരു തിരക്കഥ തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതെന്നും ജ്യോതിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button