GeneralLatest NewsMollywood

ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ? ; അഞ്ജലി അമീര്‍

മമ്മൂട്ടിയുടെ പേരന്‍പിലൂടെ നായികയായി ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് അഞ്ജലി അമീര്‍. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്ഡര്‍ നായികയായായ താരം പേരന്‍പിന് പിന്നാലെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധനേടിയിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ എന്നാണ് താരം കുറിച്ചത്.

ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോള്‍ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തില്‍ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തന്‍.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ? എന്നാണ് താരം കുറിച്ചത്.

https://www.instagram.com/p/CAo0phRpOrd/

നിരവധിപേരാണ് പോസ്റ്റിനു കീഴില്‍ പിന്തുണയറിയിച്ച് എത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരും താരത്തിന് തുണയെ കിട്ടട്ടെ എന്നാശംസിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് വേണ്ടി ഒരാള്‍ കാത്തിരിക്കുന്നുണ്ടാകുമെന്നും എത്രയും വേഗം ഇയാളുടെ ആഗ്രഹം സഫലമാകട്ടെ എന്നും ആരാധകര്‍ കുറിക്കുന്നു.

കാറ്റത്തും മഴയത്തും മറിയാതെ ഈ തോണിയെ കണ്ണിന്റെ മണിപോലെ കാത്തോളമെന്ന് ഒരു ആരാധകര്‍ കമെന്റ് ചെയ്തിരിക്കുന്നു. നിരവധി പേര്‍ വിവാഹം കഴിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button