CinemaGeneralMollywoodNEWS

പിന്നീട് നദിയയെ ഞാന്‍ മാറ്റിനിര്‍ത്തി ആ വേഷം ശോഭനയ്ക്ക് നല്‍കി അതിനൊരു കാരണമുണ്ടായിരുന്നു: ഫാസില്‍

പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു

മമ്മൂട്ടി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ പപ്പയുടെ സ്വന്തം അപ്പൂസില്‍ ശോഭനയെ കാസ്റ്റ് ചെയ്യാന്‍ ഒരു കാരണമുണ്ടായിരുന്നുവെന്നും ആദ്യം നദിയ മൊയ്തുവിനെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന് കരുതിയ അതിഥി വേഷം പിന്നീട് ശോഭനയിലേക്ക് മാറ്റി ചിന്തിക്കുകയായിരുന്നുവെന്നും ഫാസില്‍ പറയുന്നു.

“പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്കൊരു ഗസ്റ്റ് റോള്‍ വേണം, നദിയയെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു, പക്ഷെ പിന്നീടു തീരുമാനം മാറ്റി, ശോഭനയെ വിളിക്കാന്‍ തീരുമാനിച്ചു, ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നല്‍കി. എന്നിലുള്ള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നില്‍. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോള്‍ മണിച്ചിത്രത്താഴ് എന്റെ മനസ്സിലുണ്ട്. പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി. മോഹന്‍ലാലിനെപ്പോലും ഞാന്‍ പിന്നീടാണ് കാസ്റ്റ് ചെയ്തത്’
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഞാന്‍ ശോഭനയെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് നാഗവല്ലിയാക്കാന്‍ പറ്റിയ നടി ശോഭന തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു”. ഫാസില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button