ഈ ലോക് ഡൌണ്‍ കാലത്ത് ഏറെ ചര്‍ച്ചയായ ഒന്നാണ് നടന്‍ നവാസുദ്ധീന്‍ സിദ്ദിഖിയ്ക്ക് ഭാര്യ അഞ്ജലി അയച്ച വിവാഹമോചന കേസ്. ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയര്‍’ എന്ന ആത്മകഥയില്‍ നവാസുദ്ധീന്‍ സിദ്ദിഖി നടത്തിയ ചില വെളിപ്പെടുത്തലുകള്‍ തന്നെ ചൊടിപ്പിച്ചുവെന്നും അതാണ് വിവാഹമോചനത്തിലെത്തിച്ചതെന്നും അഞ്ജലി പറയുന്നു.
പരസ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ചുള്ള തുറന്നെഴുത്ത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും നാവസുദ്ദീന്‍ അത് കേട്ടില്ലെന്നും അഞ്ജലി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. വിവാഹത്തിന് ശേഷം താന്‍ പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്.
”പരസ്ത്രീകളെ കുറിച്ച് എഴുതരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. അത് അവരുടെ സ്വകാര്യതയെ കൂടി ബാധിക്കുന്ന കാര്യമായിരുന്നു. ഒരു ഭാര്യ എന്ന നിലയില്‍ ഞാന്‍ വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചത്”- അഞ്ജലി വ്യക്തമാക്കി
Post Your Comments