GeneralLatest NewsMollywood

‘ആമേനി’ലെ ആ പള്ളി വിറക് വിലയ്ക്ക് പൊളിച്ചു വിറ്റു; തീര്‍ത്ഥാടന കേന്ദ്രമാണെന്ന പ്രചാരണം വ്യാജം

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ട കൂട്ടത്തില്‍ ഒരു പാര്‍ട്ടി ഓഫീസും ഉണ്ടായിരുന്നു. അതിപ്പോ ഉളവയ്പ്പിലെ പാര്‍ട്ടിക്കാര് ഓഫീസ് ആയിട്ട് ഉപയോഗിക്കുവാണെന്നെങ്ങാനും ഇവറ്റകള് പറയുവോന്നാ എന്റെ പേടി..

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദം സിനിമാ രാഷ്ട്രീയ മേഖലകളില്‍ ചൂട് പിടിക്കുന്ന സാഹചര്യത്തില്‍ മറ്റൊരു വിവാദം കൂടി ഉയരുന്നു. ഫഹദ് ഫാസില്‍ ചിത്രമായ ആമേനില്‍ കാണിക്കുന്ന പള്ളിക്കെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുകയാണ്. ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ പങ്കുവച്ചു സിനിമയുടെ ചിത്രീകരണം നടന്ന ആലപ്പുഴ ജില്ലയിലെ ഉളവയ്പ്പില്‍ നിന്നുള്ള അനന്തു അജി. ആമേന്‍ സിനിമയ്ക്കായി 2013ല്‍ ഇട്ട കൃസ്ത്യന്‍ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിംഗിന് ശേഷവും പൊളിച്ച്‌ മാറ്റിയില്ലെന്നും അതിപ്പോഴൊരു ” തീര്‍ത്ഥാടനകേന്ദ്രമായി ” മാറിയിരിക്കുകയാണെന്നുമൊക്കെയാണ് പ്രചാരണം. ഇതിനെതിരെയാണ് സമൂഹമാധ്യമത്തില്‍ അനന്തു കുറിപ്പ് പങ്കുവച്ചത്

അനന്തുവിന്റെ പോസ്റ്റ്‌

ആമേന്‍ സിനിമയ്ക്ക് വേണ്ടി 2013ല്‍ പണിത സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ് എന്നാണ് ചില രാഷ്ട്രീയാനുകൂലികള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ ഒന്നര മാസത്തോളം നീണ്ടു നിന്ന ആമേന്‍റെ ചിത്രീകരണത്തിന് ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച്‌ വില്‍ക്കുകയായിരുന്നു എന്ന് അനന്തു വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം

ആമേന്‍ സിനിമയ്ക്കായി 2013ല്‍ ഇട്ട കൃസ്ത്യന്‍ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിംഗിന് ശേഷവും പൊളിച്ച്‌ മാറ്റിയില്ലെന്നും അതിപ്പോഴൊരു ” തീര്‍ത്ഥാടനകേന്ദ്രമായി ” മാറിയിരിക്കുകയാണെന്നുമൊക്കെ മിന്നല്‍ മുരളീ എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഘികള്‍ പറഞ്ഞു പരത്തുന്നുണ്ട്.
ആമേന്‍ സിനിമയ്ക്കായി സെറ്റിട്ട പള്ളി എന്റെ നാട്ടിലാണ്. ഉളവയ്പ്പില്‍.. ( ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക്. ) എന്റെ അറിവില്‍ ആമേന്‍ സിനിമയ്ക്കായി അന്ന് സെറ്റിട്ടത് ഈ ചിത്രത്തില്‍ കാണുന്ന ഒരേയൊരു പള്ളിയാണ്. അതും എന്റെ വീട്ടില്‍ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റ് കഷ്ടി നടന്നാല്‍ എത്താവുന്ന ദൂരത്ത്.

ചോറും കറിയുമൊക്കെ നേരത്തെ വെച്ച്‌ സ്‌ത്രീകളടക്കമുള്ള ആളുകള്‍, കുട്ടികള്‍, പണിക്ക് അവധി കൊടുത്ത് ചേട്ടന്മാര്‍ ഒരു നാട് മൊത്തം ഷൂട്ടിംഗ് കാണാന്‍ എത്തുന്നത് ഞാനാദ്യമായി കാണുന്നത് അന്നാണ്. അതിന് മുന്പും അതിന് ശേഷവും വാരിക്കുഴിയിലെ കൊലപാതകമടക്കം ഒരുപാട് സിനിമകള്‍ ഉളവയ്പ്പില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്‍ന്റെ ഷൂട്ടിംഗിന് ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച്‌ വില്‍ക്കുകയായിരുന്നു ഉണ്ടായത്.

പക്ഷെ സംഘികള് പറയുന്ന ഇപ്പോഴും “തീര്‍ത്ഥാടനകേന്ദ്രമായി” നില്ക്കുന്ന ആ പള്ളി ഏതാണ് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.

ഇനിയിപ്പോ ഞാനറിയാതെ എന്റെ തൊട്ടടുത്തെങ്ങാനും വേറൊരു “തീര്‍ത്ഥാടനകേന്ദ്രം ” ഉണ്ടോ ആവോ..?
അല്ല ഇല്യൂമിനാണ്ടിയുടെയൊക്കെ കാലമാണേ..ഒന്നും പറയാന്‍ പറ്റില്ല..!!

പ്രധാന വിറ്റ് ഇതൊന്നുമല്ല.,വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ട കൂട്ടത്തില്‍ ഒരു പാര്‍ട്ടി ഓഫീസും ഉണ്ടായിരുന്നു. അതിപ്പോ ഉളവയ്പ്പിലെ പാര്‍ട്ടിക്കാര് ഓഫീസ് ആയിട്ട് ഉപയോഗിക്കുവാണെന്നെങ്ങാനും ഇവറ്റകള് പറയുവോന്നാ എന്റെ പേടി..

shortlink

Related Articles

Post Your Comments


Back to top button