Latest NewsNEWS

ഞങ്ങളുടെ അച്ഛന്മാരെ ട്രോളാന്‍ മറ്റൊരു ട്രോളന്റെയും ആവശ്യമില്ല ഞങ്ങള്‍ക്ക് ; സോഷ്യല്‍ മീഡിയയില്‍ തരംഗമായി അര്‍ജുനും വിനീതും

മലയാളികളുടെ പ്രിയതാരങ്ങളാണ് ഹരിശ്രീ അശോകനും ശ്രീനിവാസനും. മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവര്‍. ഇവരുടെ ഇഷ്ട കഥാപാത്രം ഏതെന്ന്് ചോദിച്ചാല്‍ ആദ്യം ഓടിവരിക ‘പഞ്ചാബിഹൗസി’ലെ രമണനും സന്ദേശത്തിലെ ശ്രീനിവാസന്‍ കഥാപാത്രമായ പ്രഭാകരനുമായിരിക്കും. ട്രോളന്മാരുടെ കണ്‍കണ്ട ദൈവമാണ് ഇരുവരും, പ്രത്യേകിച്ച് ഈ കഥാപാത്രങ്ങള്‍. ട്രോളന്മാരുടെ ട്രോളുകളിലും മെമുകളിലും നിറയുന്ന രണ്ടു കഥാപാത്രങ്ങളാണ് ഇവ.

‘പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന ശ്രീനിവാസന്റെ ഡയലോഗ് പ്രേക്ഷകര്‍ ഇന്നും ആഘോഷിക്കുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് രമണനും. ഈ രണ്ടുകഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഒരു രസികന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മലയാളികള്‍ ഒരിക്കലും മറക്കാത്ത ഈ രണ്ടു കഥാപാത്രങ്ങള്‍ ട്രോളന്മാരിലൂടെ എന്നും ജനങ്ങള്‍ക്കു മുന്നില്‍ എത്തുന്നുണ്ടെങ്കിലും ഇത്തവണ ട്രോളന്മാര്‍ക്ക് അവസരം നല്‍കാതെ മക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.

https://www.instagram.com/p/CAkf2AxDoOt/

ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനും ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനുമാണ് ചിത്രങ്ങളിലെ താരം. അച്ഛന്‍മാരുടെ പ്രശസ്ത ഡയലോഗുകള്‍ പ്രിന്റ് ചെയ്ത ഡ്രസ്സുകള്‍ അണിഞ്ഞ് നില്‍ക്കുകയാണ് വിനീതും അര്‍ജുനും. ‘അച്ഛന്മാരെ ട്രോളാന്‍ ഞങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ട’ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇതിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button