
മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് വിജയ് ബാബു. ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഒടിടി റിലീസിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ഭീഷണിയും കഴിഞ്ഞ ദിവസങ്ങളില്‍ വിജയ് ബാബുവിന് നേരിടേണ്ടി വന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച രസകരമായ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. “ഒരു ദിവസം മുട്ട വാങ്ങാന്‍ പോയതാ” എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കടക്കാരന്‍ പൊതിഞ്ഞു കൊടുത്തത് വിജയ് ബാബുവിന്റെ ഫോട്ടോയും വാര്‍ത്തയും വന്ന പേപ്പറിലാണ്.
എന്നിട്ട് മുട്ട പൊട്ടിയോ?, സ്വര്‍ണ്ണത്തിന്റെ പെട്ടി അവര്‍ ചില്ലറക്കാശിടാന്‍ വച്ചേക്കുവാണ്, സര്‍ബത്ത് ഷെമീര്‍ ഉയിര്‍ എന്നിങ്ങനെയുള്ള കമന്റുകളുമായി ആരാധകര്‍ എത്തി.
Post Your Comments