Latest NewsNEWS

ഇതാണ് ഞങ്ങള്‍ ഒന്നിച്ചുള്ള ആദ്യ ഫോട്ടോ ; ഓര്‍മകള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര ; കമന്റുമായി നിക് ജൊനാസ്

ലോകസുന്ദരിപ്പട്ടമണിഞ്ഞ് ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രിയങ്കാ ചോപ്ര. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നിങ്ങനെ നിരവധി ഭാഷകളില്‍ അഭിനയിച്ച് രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരം കൂടിയാണ് പ്രിയങ്ക. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രണ്ടു വര്‍ഷം മുന്നെയായിരുന്നു അമേരിക്കന്‍ ഗായകനായ നിക് ജൊനാസിനെ താരം വിവാഹം കഴിച്ചത്. ശേഷം താരം ജൊനാസുമായി പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ ഭര്‍ത്താവ് നിക്ക് ജൊനാസിന് ഒപ്പമുള്ള പ്രിയങ്ക ചോപ്രയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഞങ്ങള്‍ ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയെന്നാണ് പ്രിയങ്ക ചോപ്ര ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനു മുമ്പ് ഇതേദിവസം ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് ഫോട്ടോയെടുത്തു. എപ്പോഴും നിങ്ങള്‍ എനിക്ക് സന്തോഷം നല്‍കി. നിക്ക് ജൊനാസ് നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. നമ്മുടെ ജീവിതം അവിശ്വസനീയമാംവിധം സന്തോഷകരമാക്കിയതിന് നന്ദിയെന്നും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നു.

 

https://www.instagram.com/p/CAoFmbWDztj/

നിക്ക് ജൊനോസും പ്രിയങ്ക ചോപ്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ എന്നാണ് നിക്‌ജൊനാസ് പ്രിയങ്കയുടെ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button