Latest NewsNEWS

സിനിമാസെറ്റ് അടിച്ചു തകര്‍ത്ത സംഭവം ; ഒരാള്‍കൂടി അറസ്റ്റില്‍

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ സെറ്റ് അടിച്ചു തകര്‍ത്ത് കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി രാഹുല്‍ ആണ് അറസ്റ്റിലായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷിനെയും കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലിയില്‍ നിന്നാണ് കാരി രതീഷിനെ അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ പങ്കാളികളായ മൂന്ന് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗദളിന്റെയും പ്രവര്‍ത്തകരുമാണ്. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് എഎസ്പി എം ജെ സോജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നില്ല. ഇതിനിടെയാണ് ഞായറാഴ്ച വൈകിട്ട് അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്‌റംഗദളിന്റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button