GeneralLatest NewsMollywood

വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല; വിവാഹത്തെക്കുറിച്ചുള്ള നിബന്ധന വെളിപ്പെടുത്തി രജിത് കുമാര്‍

വിവാഹമോ ചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ

ബിഗ്‌ ബോസിലൂടെ കൂടുതല്‍ ജനശ്രദ്ധ നേടിയ താരമാണ് രജിത് കുമാര്‍. ഷോയില്‍ നിന്നും പുറത്തായപ്പോള്‍ വിമാനതാവളത്തില്‍ ലഭിച്ച സ്വീകരണം അതിനു തെളിവാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് രജിത് കുമാര്‍. തനിക്ക് ചില നിബന്ധനകളുണ്ട് വിവാഹത്തിന്, അതെല്ലാം ഒത്തു ഒരാള്‍ വന്നാല്‍ നോക്കുമെന്ന് രജിത് പറയുന്നു. ഡിഗ്രികള്‍ എന്റെയത്ര ഇല്ലെങ്കിലും കുറേയെങ്കിലും അദ്ദേഹം അഭിപ്രായപ്പെട്ടു

”എന്നേക്കാളും ആക്ടീവായിരിക്കണം, എനിക്ക് വയ്യാതെ വന്നാലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ആ കുട്ടിക്ക് കഴിയണം. ഒരിക്കലുമൊരു കുമാരിയെ വിവാഹം ചെയ്യില്ല, ഇതാണ് അടുത്ത നിബന്ധന. വിവാഹമോ ചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ.

കല്യാണം കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് അധികം കാണരുത്, ഇടയ്ക്കിട യ്ക്ക് കണ്ടാല്‍മതി. സകലസമയവും ഒപ്പമുണ്ടാവരുത്. ഭാര്യ- ഭര്‍ത്താവ്-കുട്ടികള്‍ ഈ സങ്കല്‍പ്പത്തോട് താല്‍പര്യമില്ല. വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല. മക്കളെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മക്കളെ ഒരുപാട് ഇഷ്ടമാണ്. ഭാര്യയും മക്കളുമൊക്കെയായി പോവുമ്പോള്‍ സമൂഹത്തെ നഷ്ടമാവും. അത് പറ്റില്ല. എനിക്കെല്ലാം സമൂഹമാണ്.” രജിത് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button