Latest NewsNEWS

നടി ഭാവന ക്വാറന്റൈനില്‍

മുത്തങ്ങ: കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മലയാളികളുടെ പ്രിയനടി ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലായിരുന്നു തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയില്‍ എത്തിയത്. ചെക്‌പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. ഭാവനയുടെ അപ്രതീക്ഷിതമായ വരവ് ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം കൗതുകമായി. ചിലര്‍ സാമൂഹിക അകലമൊക്കെ പാലിച്ച് ചിത്രങ്ങളും സെല്‍ഫിയും എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ച ശേഷം പൊലീസ് അകമ്പടിയോടെ താരം ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button