അടുത്തിടെ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ചിത്രമാണ് പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചഭിനയിച്ച അയ്യപ്പനും കോശിയും. കഥാ മികവു കൊണ്ടും അഭിനയ മികവു കൊണ്ടും പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ച് സ്വീകരിച്ച മുണ്ടൂര്‍ മാടനും കോശിയും ഹിന്ദിയിലേക്കും എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. പൃഥ്വിയുടെയും ബിജുമേനോന്റെയും കരിയറിലെ തന്നെ വ്യത്യസ്തമായ അനുഭവമാണ് സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജോണ്‍ അബ്രഹാം ആണ്. ആക്ഷനും ത്രില്ലും മികച്ച കഥയും ഉള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്ന് ജോണ്‍ അബ്രഹാം പറയുന്നു. ഹിന്ദി ആരാധകര്‍ക്ക് യോജിക്കുന്ന തരത്തില്‍ മാറ്റങ്ങളോടെയാകും റിമേക്ക് ചെയ്യുകയെന്നും ജോണ്‍ അബ്രഹാം പറയുന്നു.
സച്ചിയായിരുന്നു അയ്യപ്പനും കോശിയും സംവിധാനം ചെയ്തത്. പൃഥ്വിരാജ് കോശിയും ബിജു മേനോന് അയ്യപ്പനുമായി തകര്‍ത്താടിയപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത ചിത്രമായി മാറുകയായിരുന്നു ചിത്രം. എന്നാല്‍ ചിത്രം ഹിന്ദിയിലേക്ക് എത്തുന്നു എന്നറിഞ്ഞതോടെ ആരാകും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
Post Your Comments